മനാമ: (gcc.truevisionnews.com) ബഹ്റൈനിൽ പ്രവാസിയായ പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് കുട്ടി (58) ഹൃദയാഘാതം മൂലം നിര്യാതനായി. മുഹറഖിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന ഇദ്ദേഹം താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 35 വർഷമായി ബഹ്റൈനിലെ സജീവ പ്രവാസിയായിരുന്നു നടുവട്ടം തെക്കുംമേൽ സ്വദേശിയായ മുഹമ്മദ് കുട്ടി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സി നേതൃത്വത്തിൽ പുരോഗമിക്കുന്നു. മൂന്ന് സഹോദരങ്ങൾ ബഹ്റൈനിലുണ്ട്. ഭാര്യയും അഞ്ചു പെൺമക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.
Heart attack; Expatriate Malayali dies in Bahrain